പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാൻ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് 13/07/2021 ചൊവ്വാഴ്ച മന്ത്രി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്.
പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ആക്ഷേപത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. പാർട്ടി അംഗമായ എസ് സി പ്രമോട്ടർ പ്രതിയായ കേസിലാണ് ഭീഷണി. മന്ത്രിയുടെ ഓഫിസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് അഭിജിത്ത് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീഷണി.

