പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13/07/21 ചൊവ്വാഴ്ച വടക്കന്‍ പാകിസ്​താനിലെ ഉള്‍പ്രദേശത്താണ്​ സംഭവം. റോഡിലുണ്ടായിരുന്ന സ്​ഫോടക വസ്​തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന്​ വ്യക്​തമല്ല.

സ്​ഫോടനത്തെ തുടര്‍ന്ന്​ ഒരു ചൈനീസ്​ എന്‍ജിനീയറേയും ഒരു സൈനികനേയും കാണാതായിട്ടുണ്ടെന്ന്​ പാക്​ സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. മരിച്ചവരില്‍ ചൈനീസ്​ പൗരന്‍മാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക്​ സ്​ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →