കോഴിക്കോട് : ചാലിയാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി പൊന്നേപാടം മൂന്നാംതൊടി എടക്കാട്ടുവീട്ടില്‍ നവീണിന്റെ മകന്‍ ജിഷ്‌ണു(23) വാണ് ഒഴുക്കില്‍ പെട്ടത്. കാരോട് പൊന്നേപാടം മണക്കടവിലാണ് അപകടം. 2021 ജൂലൈ 13ന് വൈകിട്ട് സുഹൃത്തുക്കളോടൊത്ത് പുഴക്കടവില്‍ കുളിക്കുന്നതിനിടെയാണ് ജിഷ്‌ണു അപകടത്തില്‍ പെട്ടത്.
ജിഷ്‌ണുവിന് നീന്തല്‍ അറിയാമായിരുന്നെങ്കിലും അടിയൊഴുക്കില്‍ പെട്ടതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടെയുളളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന നാട്ടുകാരെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല മീഞ്ചന്ത ഫയര്‍ഫോഴ്‌സ് ,താലൂക്ക് ദുരന്ത നിവാരണ സേന, ട്രോമ കെയര്‍, നാട്ടുകാര്‍, മുങ്ങല്‍ വിദഗ്‌ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.

