കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയെ സഹായിച്ച പാനൂര്‍ സ്വദേശി അജ്‌മലിനെ കസ്‌റ്റംസ് അറസറ്റ് ചെയ്‌തു. 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസറ്റ് രേഖപ്പെടുത്തിയത്. ടിപി കേസ് പ്രതി മുിഹമ്മദ് ഷാഫിയും സുഹൃത്ത് ആഷിഖിനെയും വിട്ടയച്ചു. .മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും
കോഴിക്കോട് വിമാനത്താവളത്തില്‍ 2.33 കിലോ സ്വര്‍ണവുമായി പിടിയിലായ മുഹമ്മദ് ഷെഫീഖിനെ ദുബായിയിലെ കാരിയര്‍ ഏജന്റിന് പരിചയപ്പെടുത്തിയത് അജ്‌മല്‍ ആണെന്ന് കസ്‌റ്റംസ് കണ്ടെത്തിയരുന്നു. മുഹമ്മദ് ഷാഫിയുമായി അടിത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അജ്‌മലെന്നും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട. അജമലും ആയങ്കിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. മുഹമ്മദ് ഷെഫീക്കുമായി അര്‍ജുന്‍ നേരത്തെ പരിചയമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷെഫീക്കിനെ അജ്‌മലിന് പരിചയപ്പടുത്തിയത് അര്‍ജുന്‍ ആയങ്കിയാണ്. ഷഫീക്കിനെ ദുബായിലെ ഏജന്റിന് പരിചയപ്പെടുത്തിയതിന് കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ട്.
24 വയസുളള അജമല്‍ ഒരു വര്‍ഷത്തോളം ദുബായിലുണ്ടായിരുന്നു. അമ്മ സക്കീനയുടെ പേരിലുളള മൂന്ന് സിം കാര്‍ഡികളാണ് ഇടപാടുകള്‍ക്കായി അജ്‌മല്‍ ഉപയോഗിച്ചത്. മുഹമ്മദ് എന്ന പേരിലാണ് ആശയ വിനിമയത്തിനായി അജ്‌മലും ഷഫീക്കും ഉപയോഗിച്ചത്. അതേസമയം കസ്‌റ്റംസ് തിരയുന്ന യൂസഫുമായി അജ്‌മലിന് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വിന്നിട്ടില്ല. ഇതിനിടെ മുഹമ്മദ് ഷാഫി കസ്‌റ്റംസിന് മുന്നില്‍ ഹാജരായി രാവിലെ 11 മണിയോടെയാണ് എത്തിയത് കഴിഞ്ഞ തവണ ഹാജരായപ്പോള്‍ പറഞ്ഞ ദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ തിരിച്ചയച്ചിരുന്നു. അതിന് മുമ്പ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതുവകവെക്കാതെയാണ് അടുത്ത ദിവസം എത്തിയത് എന്നാല്‍ 10 മിനിറ്റിനകം വന്നകാറില്‍ തന്നെ മടങ്ങുകയായിരുന്നു. നേരത്തെ ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഇലക്ട്രോണിക്ക് വസ്‌തുക്കള്‍ അടക്കം പിടിച്ചെടുക്കകുയും ചെയ്‌തിരുന്നു.
കേസിലെ മുഖ്യ പ്രതികളായ മുഹമ്മദ് ഷഫീക്കിനെയും അര്‍ജുന്‍ ആയങ്കിയെയും ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിലാണ് ഷാഫിയോട് ഹാജരാകാന്‍ നോട്ടീസയച്ച്‌ത്. ടിപി ധക്കേസില്‍ പ്രതിയായ ഷാഫി നിലവില്‍ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടിസുനിയെയും ജയിലില്‍ ചോദ്യം ചെയ്യാനുളള ഒരുക്കത്തിലാണ് കസ്‌റ്റംസ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷിതാക്കള്‍ ഷെഫീക്കും കൊടിസുനിയുമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റംസ് റിപ്പോര്‍ട്ട്.

