എയ്‌ഡഡ്‌ കോളേജുകളില്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ക്ക്‌ അനുമതി

ന്യൂ ഡല്‍ഹി : സ്വാശ്രയ കോളേജുകളും കോഴ്‌സുകളും എയഡഡ്‌ കോളേജ്‌ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്‌ സുപ്രീം കോടതി. എന്നാല്‍ തൊഴിലധിഷ്ടിതമായ വൊക്കേഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ കോടതി അനുമതി നല്‍കി. എയ്‌ഡഡ്‌ കോളേജ്‌ കോമ്പൗണ്ടില്‍ സ്വാശ്രയ കോഴ്‌സുകളും കോളേജുകളും തുടങ്ങുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ കേരളത്തിലെ ഏതാനും സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസറ്റീസ്‌ യു.യു ലളിത്‌ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്‌.

കേരള സര്‍ക്കാരും ഹര്‍ജിക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചത്‌. സര്‍ക്കാരിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന എയ്‌ഡഡ്‌ കോളേജുകളില്‍ അതിന്റെ മറപറ്റി മാനേജ്‌മെന്റുകള്‍ സ്വാശ്രയ കോഴ്‌സും കോളേജുകളും ആരംഭിക്കുന്ന പ്രവണത എതിര്‍ക്കണമെന്ന്‌ കേരളത്തിനായി സ്‌റ്റാന്റിംഗ് കൗണ്‍സില്‍ ജി വി പ്രകാശ് കോടതിയെ ബോധിപ്പിച്ചു.

Share
അഭിപ്രായം എഴുതാം