ഭീകരവാദവിരുദ്ധ നിയമങ്ങള്‍ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ദുരുപയോഗം ചെയ്യരുത്- ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ഭീകരവാദവിരുദ്ധ നിയമങ്ങള്‍ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ചെയ്യരുതെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിയമസഹകരണങ്ങള്‍ സംബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും പൗരന്മാരെ ദ്രോഹിക്കാനുമായി ഭീകരവാദനിയമങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗിക്കരുത്.സര്‍ക്കാരും അര്‍ണാബ് ഗോസ്വാമിയും തമ്മിലുള്ള കേസില്‍ താന്‍ വ്യക്തമാക്കിയതുപോലെ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ പ്രതിരോധിക്കുന്നതിനുള്ള ആദ്യ വരിയായി നമ്മുടെ കോടതികള്‍ തുടരണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.


ഒരുദിവസത്തേക്കാണെങ്കിലും വ്യക്തികളുടെ സ്വാതന്ത്ര്യം കവരുന്നത് വലിയ വിഷയമാണ്. നമ്മുടെ തീരുമാനങ്ങളുണ്ടാക്കുന്ന ആഴത്തിലുള്ള സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →