ജയ്പൂര്‍: രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ്-19 കാപ്പ വകഭേദം സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. കോവിഡിന്റെ ആ.1.617.1 ഇനമാണ് കാപ്പ.ഉത്തര്‍പ്രദേശിലും നേരത്തെ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. കാപ്പ വകഭേദം ബാധിച്ച ഒരാളുടെ മരണവും യുപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളെ പോലെ തന്നെ വ്യാപനശേഷി കൂടിയതാണ് കാപ്പ. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് കാപ്പ വകഭേദം കണ്ടെത്തിയത്. 2021 ഏപ്രിലിലാണ് ഈ വകഭേദത്തിന് കാപ്പ എന്ന് നാമകരണം ചെയ്തത്.

