പത്തനംതിട്ട: മിനിമം വേതനം നിശ്ചയിക്കല്‍; തെളിവെടുപ്പ് യോഗം 22 ന്

പത്തനംതിട്ട: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മവിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന  ലാബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ  മിനിമം വേതനം നിശ്ചയിക്കുന്നതിന് ഒരു തെളിവെടുപ്പുയോഗം  ഈ മാസം 22 ന് രാവിലെ  11.00 ന്  കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →