ഒമ്പതു ചെറുകഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് നവരസ . ആഗസ്റ്റിൽ നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
സൂര്യ, രേവതി, പ്രസന്ന, നിത്യ മേനോൻ , പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി , പ്രകാശ് രാജ്, ഗൗതം കാർത്തിക് , പൂർണ , അശോക് സെൽവൻ ഐശ്വര്യ രാജേഷ് തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ നിന്നുള്ള വരുമാനം തമിഴ് ചലച്ചിത്ര മേഖലയിലെ തൊഴിലാളികളെ സഹായിക്കും.
സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം , മനോജ് പരമഹംസ, അബിനന്ദൻ രാമാനുജം , ശ്രേയാംസ് കൃഷ്ണൻ , ബാബു, വിരാജ് സിംഗ് എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് എ ആർ റഹ്മാൻ , ഗിബ്രാൻ , ഡി ഇമ്മാൻ , അരുൾ ദേവ് ,കാർത്തിക് , റോൺ ഈതൻ , ഗോവിന്ദ് വസന്ത , ജസ്റ്റിൻ പ്രഭാകരൻ, എന്നിവർ ചേർന്നാണ്.

