ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 9/07/2021 തിങ്കളാഴ്ച മുതല്‍. അടുത്തമാസം 13 ന് അവസാനിക്കുന്ന 19 പ്രവര്‍ത്തിദിനങ്ങളിലെ സമ്മേളനകാലയളവില്‍ കോവിഡിനു മുമ്പത്തെ സമയക്രമം പാലിക്കുമെന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് ആറുവരെയാകും സഭ ചേരുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും സഭാ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും സമ്മേളനങ്ങളില്‍ സഭാസമയം വെട്ടിച്ചുരുക്കിയിരുന്നു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഇരു സഭകളും രണ്ടു സമയത്തായിരുന്നു സമ്മേളിച്ചത്. രാജ്യസഭ രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ലോക്സഭ വൈകിട്ട് നാലുമുതലുമായിരുന്നു ചേര്‍ന്നിരുന്നത്.

