ന്യൂഡല്‍ഹി: ലോക്സഭയിലെ പാര്‍ലമെന്ററി കക്ഷി നേതാവിനെ മാറ്റാന്‍ കോണ്‍ഗ്രസ്. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ നേതാവാക്കാനാണ് ആലോചന. നേരത്തെ കോണ്‍ഗ്രസില്‍ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും.രാഹുല്‍ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. മറ്റന്നാളാണ് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ചേരുക.
അധിര്‍ രഞ്ജന്‍ ചൗധരിയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റു വാങ്ങിയതോടെയാണ് അധിറിനെ മാറ്റാനുള്ള ആലോചന സജീവമായത്.കെസി വേണുഗോപാലിന് പൊളിറ്റിക്കല്‍ അഫയേഴ്സ് സെക്രട്ടറി പദവി ലഭിക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഗണിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.

