പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒണ്‍ലൈന്‍ പരിശീലനങ്ങള്‍ 13 ചൊവ്വ മുതല്‍ നടക്കും. 13 ന് ഫലവൃക്ഷതൈകളുടെ നഴ്‌സറി പരിപാലനം, 14ന് പുകരഹിത കുടംപുളി സംസ്‌കരണം, 23 ന് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലെ ജൈവകീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍, 28 ന് ശാസ്ത്രീയ കോഴിവളര്‍ത്തല്‍, 29ന് മണ്ണ് പരിശോധനയും സംയോജിത വളപ്രയോഗവും, 30ന് കൂണ്‍ കൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/kyy-wtac-qem എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം
പത്തനംതിട്ട: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍
