കോഴിക്കോട്: ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിൽ ഇന്‍ഡോര്‍ സ്റ്റേഡിയം

നിർദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു

കോഴിക്കോട്: മലബാറിന്റെ കായിക വികസനത്തിന് കരുത്ത് പകരാന്‍ കോഴിക്കോട് ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിർമ്മാണം ഉടൻ ആരംഭിക്കും. ചേവായൂരിൽ നിർദ്ദിഷ്ട ജില്ലാ സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു.

ചേവായൂരിലെ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയുടെ ഭൂമിയില്‍ നിന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് വിട്ട് നല്‍കിയ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് നിർമാണം. ആശുപത്രിയുടെ വികസന സാധ്യതകളും മുന്നിൽ കണ്ടാവും നിർമ്മാണം. പതിവ് രീതിയിൽ നിന്നും മാറി നിർമ്മാണത്തിൽ വ്യത്യസ്തത കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 

നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ മികച്ച ഇൻഡോർ സ്റ്റേറ്റഡിയങ്ങളിലൊന്നായി ചേവായൂർ സ്റ്റേഡിയം മാറും. കിഫ്ബിയിലുൾപ്പെടുത്തി പദ്ധതി തുടങ്ങാനാണ് തീരുമാനം. എ. പ്രദീപ് കുമാർ എം.എൽ.എ ആയിരുന്ന സമയത്ത് പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. ഇത് പരിശോധിച്ച് വിശദമായ രീതിയിലുള്ള ഡി.പി.ആർ തയ്യാറാക്കാൻ കിറ്റ്കോക്ക് മന്ത്രി ചുമതല നൽകി.

സ്റ്റേഡിയം നിർമ്മിക്കുന്നതിന് പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾക്ക് പകരമായി പുതിയ കെട്ടിടം ഹോസ്പിറ്റലിന് നിർമ്മിച്ചു നൽകും. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ശേഷം മാത്രമേ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയുള്ളു. 

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മുൻ എംഎൽഎ എ പ്രദീപ് കുമാർ, കോർപ്പറേഷൻ കൗൺസിലർ പി.എൻ അജിത, സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ, സെക്രട്ടറി എസ് സുലൈമാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി എം അബ്ദുറഹ്മാൻ, കെ.എം ജോസഫ്, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ജെ മത്തായി, ത്വക്ക് രോഗ ആശുപത്രി സൂപ്രണ്ട് ഡോ. സരള നായർ, ലേ സെക്രട്ടറി അബ്ദു പി.പി, കൺസൾട്ടന്റ് ഡോ. ശ്രീബിജു, സ്പോർട്സ് ആൻഡ് യൂത്ത് അഫയേർസ് അഡിഷണൽ ഡയറക്ടർ ബിന്ദു കെ.എസ്, ചീഫ് എഞ്ചിനീയർ രാജീവ്‌ എസ്, കിറ്റ്കോ ജില്ലാ എക്സിക്യൂഷൻ മേധാവി സാൻജോ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →