ഷിംല: ധര്‍മശാലയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കവും. റോഡുകളും വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കുത്തിയൊലിച്ചൊഴുകുന്ന വെള്ളപ്പാച്ചിലില്‍പ്പെട്ട് റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോവുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി കാറുകളാണ് ഇത്തരത്തില്‍ കാണാതായത്. പല നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ധര്‍മശാലയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗ്ര ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ ഹില്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയ സമയത്താണ് കനത്ത മഴ നാശംവിതച്ചത്. മറ്റ് നിരവധി ജില്ലകളിലും കനത്ത മഴയുണ്ടായി.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
