കായംകുളം : കാശമീര്‍ താഴ്‌വരയിലെ ഗന്ധര്‍ബെല്ലില്‍ ഇന്ത്യയുടെ സൈനിക പോസ്‌റ്റില്‍ അതിര്‍ത്തികാക്കുന്ന ഒരുമലയാളി വനിതയുണ്ട്. ബുളളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ് എകെ 47 തോക്കുമായി കാവല്‍ നില്‍ക്കുയാണ് ആസാം റൈഫിള്‍സില ഏക മലയാളി യുവതിയായ ആതിര കെ പിളള . രാജ്യത്തിനുവേണ്ടി കാശമീര്‍ താഴ്‌വരകളില്‍ ഇന്ത്യയുടെ സൈനിക പോസ്‌റ്റില്‍ അതിര്‍ത്തികാക്കുന്ന വിവിധ സേനകളിലെ വനിതാ സൈനീകരിലെ ഏക മലയാളി പെണ്‍കുട്ടിയാണ് ആതിര. കായംകുളം പുളളിക്കണക്ക് തെക്ക്‌മങ്കുഴി ഐക്കരകിഴക്കേതില്‍ വീട്ടില്‍ നിന്ന് പിതാവിന്‍റെ പാത പിന്‍തുടര്‍ന്നെത്തിയതാണ് ഈ 25കാരി .
അഞ്ചാം റൈഫിള്‍സില്‍ സൈനീകനായിരുന്ന അച്ഛന്‍ കേശവപിളള 13 വര്‍ഷം മുമ്പാണ് മരിച്ചത്. അച്ഛന്‍റെ ജോലിയോട് കുട്ടിക്കാലത്തുതന്നെ ആതിരക്ക് വലിയ താല്‍പര്യമായിരുന്നു. സേനയില്‍ ചേരണമെന്ന താല്‌പര്യം ചെറുപ്പത്തില്‍ത്‌ന്നെ ആതിരയില്‍ വേരുറച്ചു. അച്ചന്‍മരിക്കുമ്പോള്‍ ആതിരക്ക് 12 വയസായിരുന്നു. മന്ദിരം എല്‍പിഎസ്, വിവിഎച്ചഎസ് താമരക്കുളം എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പ്രൈവറ്റായി പഠിച്ച് ഡിഗ്രി സമ്പാദിച്ചു. പഠനംപൂര്‍ത്തിയായ ശേഷം അച്ഛന്‍ ജോലി ചെയ്‌തിരുന്ന ആസാം റൈഫിള്‍സില്‍തന്നെ ജോലി തേടിപോയി. ഷില്ലോങ്ങിലെ റിക്രൂട്ടിംഗ് ക്യാമ്പില്‍ പങ്കെടുത്തു. നാലുവര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന ആതിര നാഗാലാന്‍ഡ്,മണിപ്പൂര്‍, എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് നാലുമാസം മുമ്പ് കാശ്‌മീരിലെത്തുന്നത്. . .ഗന്ധര്‍ബാലിയില്‍ ആതിരയുള്‍പ്പെടെ നാല് വനിതകളാണുളളത്. അസംറൈഫിള്‍സിലെ ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗത്തിലാണ് ജോലി.
പട്രോളിംഗിനൊപ്പം നാട്ടുകാരുമായുളള ബന്ധം മെച്ചപ്പെടുത്തുകയാണ് പ്രധാന ചുമതല. അതിര്‍ത്തിയിലെ പെണ്‍കുട്ടികളില്‍ ദേശ സ്‌നേഹം വളര്‍ത്തുകയും ഇവരുടെ ലക്ഷ്യമാണ്. വീടുകള്‍ കയറിയുളള പരിശോധനകളും ഉണ്ട്. കാശ്‌മീര്‍ താഴ്‌വരകളില്‍ കാവല്‍ നില്‍ക്കുമ്പോള്‍ രാജ്യത്തിന്‍റെ സുരക്ഷമാത്രമാണ് ആതിരയുടെ മനസില്‍. ജയലക്ഷ്‌മിയാണ് മാതാവ്. ഭര്‍ത്താവ് സ്‌മിതീഷ് പ്രവാസിയാണ്. അഭിലാഷാണ് സഹോദരന്‍. .

