ലൊസാഞ്ചല്‍സ് മേയര്‍ ഇന്ത്യയിലെ യു.എസ്. അംബാസഡര്‍

വാഷിങ്ടണ്‍: ലൊസാഞ്ചല്‍സ് മേയര്‍ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു.എസ്. അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. നിയമത്തിനു സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ ട്രംപ് സര്‍ക്കാര്‍ നിയമിച്ച കെന്നത്ത് ജസ്റ്ററുടെ പിന്‍ഗാമിയാകും ഗാര്‍സെറ്റി.

ഈ ആഴ്ചയാദ്യം, ജസ്റ്ററിനെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സില്‍ നിയമിച്ചിരുന്നു. 2012 മുതല്‍ ലൊസാഞ്ചല്‍സ് നഗരത്തിന്റെ മേയറാണ് 50 വയസുകാരനായ ഗാര്‍സെറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →