ആലപ്പുഴ : ജില്ല കോടതി പാലം വികസനം ; നടപടികൾ വേഗത്തിലാക്കണമെന്ന് പി. പി ചിത്തരഞ്ജൻ എം.എൽ.എ

ആലപ്പുഴ : ജില്ല കോടതി പാലം വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ.  ജില്ല കളക്ടർ എ. അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോടതി പാലം വികസനത്തിന് ആവശ്യമായ സ്ഥലത്തെ ഭൂവുടമകൾക്കും കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്കും ലഭ്യമായ മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്ന് എം.എല്‍.എ പറഞ്ഞു. പുനരധിവാസ പാക്കേജുകൾ കുറ്റമറ്റ രീതിയിൽ തയ്യാറാക്കാനും എംഎൽഎ നിർദേശം നൽകി. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും കൃത്യമായ ഏകോപനം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. 
യോഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യ രാജ്, കൗൺസിലർ എം. ജി സതീദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →