അറവുകാട് ഹൈസ്കൂളില്‍ 57 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ആലപ്പുഴ: അറവുകാട് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് 57 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണിന്റെ വിതരണോദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു.

സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ അധ്യക്ഷത വഹിച്ചു. ‌പ്രധമാധ്യാപിക വി. ബി. ഷീജ, പി.ടി.എ. പ്രസിഡന്റ്‌ ഷാജി ഗ്രാമദീപം, ക്ഷേത്രയോഗം പ്രസിഡന്റ് കിഷോർ കുമാർ, ക്ഷേത്ര യോഗം സെക്രട്ടറി പി.റ്റി. സുമിത്രൻ, എം. കലേഷ്, പി. കെ. ഉമാനാഥൻ എന്നിവർ സന്നിഹിതരായി.

Share
അഭിപ്രായം എഴുതാം