കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ ശിരോമണി അകാലിദള്‍

ചണ്ഡിഗഢ്‌ : ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്‌ബീര്‍സിംഗ്‌ ബാദല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്‌ നിയമ സഭാ തെരഞ്ഞടുപ്പില്‍ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയാണ്‌ ശിരോമണി അകാലിദള്‍ ജനവിധി തേടുന്നത്‌.2022ല്‍ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉടന്‍ കര്‍ഷക പ്രക്ഷോഭത്തില്‍ വീരമൃത്യു വരിച്ചവരെ എസ്‌എഡി ,ബിഎസ്‌പി സഖ്യം ആദരിക്കും.അവരുടെ കുടുംബത്തിലെ ഒരാള്‍ക്ക്‌ ജോലി നല്‍കും . അവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. അവരുടെ കുടുംബത്തിന്‌ മുഴുവന്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഉറപ്പാക്കും ബാദല്‍ പറഞ്ഞു.

550ല്‍ അധികം കര്‍ഷകര്‍ക്കാണ്‌ പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായത്‌. പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ വിജയിക്കുകതന്നെ ചെയ്യുമെന്ന്‌ അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു. പഞ്ചാബ്‌, ഹരിയാണ, യുപി സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്‌ പ്രധാനമായും ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്‌. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ്‌ പ്രക്ഷോഭം തുടങ്ങിയത്‌. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →