കോഴിക്കോട്: എയ്ഞ്ചല്‍ മരിയയുടെ ചികിത്സക്ക് വനം വകുപ്പിന്റെ ധനസഹായം മന്ത്രി കൈമാറി

കോഴിക്കോട്: പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരി എയ്ഞ്ചല്‍ മരിയ റൂബിസിന്  വനം വകുപ്പില്‍ നിന്നുള്ള ചികിത്സാധനസഹായത്തിന്റെ ആദ്യ ഗഡു മന്ത്രി എ.കെ.ശശീന്ദ്രന്‍ എയ്ഞ്ചലിന്റെ മാതാവ് ദീപ ജോസഫിന് കൈമാറി.  ഇരിട്ടിയില്‍ ബന്ധുവീട്ടില്‍ വെച്ചാണ് എയ്ഞ്ചലിന് പാമ്പുകടിയേറ്റത്.  കുറ്റ്യാടി റേഞ്ചിന്റെ പരിധിയിലുള്ള വിലങ്ങാടാണ് കുടുംബം താമസിക്കുന്നത്.  കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവ് സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →