‘ഉറപ്പാണ് പണി കിട്ടും’; ഗാർഹിക പീഡനത്തിനെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക

സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക.1.25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്തിരിക്കുന്നത്.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →