കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു

കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. 24/07/2021 ന് നടത്താൻ തീരുമാനിച്ചിരുന്ന കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്.

പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തുവാനുള്ള അവസരവും തൽക്കാലത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. തിരുത്തലുകൾ വരുത്തുവാനുള്ള അവസരം പിന്നീട് ഒരുക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

ജൂലായ് അവസാന ആഴ്ച മുതൽ ജെഇഇ മെയിൻ പരീക്ഷ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള എന്‍ജിനിയറിങ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. പരീക്ഷ നടത്തുവാനുള്ള പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →