പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

പെരിന്തല്‍മണ്ണ : വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണവും പണവും കവര്‍ന്നു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ്‌ പാറക്കണ്ണി മേപ്പുറത്ത സ്‌കൂളിന്‌ സമീപത്ത്‌ തച്ചന്‍കുന്നേല്‍ ഗഫൂറിന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. 2021 ജൂലയ്‌ 7 ബുധനാഴ്‌ച ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്ത്‌ വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. മോഷ്ടാക്കള്‍ അലമാര കത്തിത്തുറന്ന്‌ 22 പവന്‍ സ്വര്‍ണവും 18,000രൂപയും കവര്‍ന്നാതായി വീട്ടുകാര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതി യുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ്‌ നായ മണം പിടിച്ച്‌ ആദ്യം വിടിന്റെ മുന്‍വശത്തുകൂടി വീടിനുളളിലേക്കും, പിന്നീട്‌ അടുക്കള ഭാഗത്തേക്കും ,വീണ്ടും വീടിന്റെ മുന്‍വശത്തേക്കും ശേഷം വീടിനടുത്തുളള റബ്ബര്‍ തോട്ടത്തിലൂടെ റോഡിലേക്കും ഒന്നര കിലോമീറ്ററോളം ഓടിയാണ്‌ നിന്നത്‌.

Share
അഭിപ്രായം എഴുതാം