സാങ്കേതിക സർവ്വകലാശാല 09/07/2021 വെള്ളിയാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: 09/07/2021 വെള്ളിയാഴ്ച മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്മി അറിയിച്ചു.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും പരീക്ഷകൾ സ്റ്റേ  ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി 07/07/2021 ബുധനാഴ്ച പരിഗണിച്ചിരുന്നു. എന്നാൽ പരീക്ഷകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 

കൊവിഡ് ബാധ മൂലമോ, അതുമായി ബന്ധപ്പെട്ടുള്ള  ആരോഗ്യപ്രശ്നങ്ങൾ മൂലമോ ഈ പരീക്ഷകൾക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര ബുദ്ധിമുട്ടുകൾ മൂലം പരീക്ഷകളിൽ പങ്കെടുക്കുവാനാകാത്ത അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും ഒരു അവസരം കൂടി നൽകുവാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →