പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ; വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ധിപ്പിക്കുകയാണ് ഏക പോംവഴിയെന്നാണ് മില്‍മയുടെ അവകാശ വാദം.

ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശിപര്‍ശ നല്‍കിയതായും മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് 08/07/21 വ്യാഴാഴ്ച പറഞ്ഞു. ക്ഷീരവികസന വകുപ്പും സര്‍ക്കാരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണ്ടത്.

എന്നാല്‍, പാല്‍ വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്നാണ് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയത്. വിലകൂട്ടാനുള്ള മില്‍മയുടെ ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →