രാജ്യത്തെ സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ സ്പുട്‌നിക് വി ഉടന്‍ എത്തുമെന്ന് വാക്സിന്‍ ഉപദേശക പാനല്‍ ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ

ന്യൂഡൽഹി: രാജ്യത്തെ സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് വി ഉടന്‍ എത്തുമെന്ന് വാക്സിന്‍ ഉപദേശക പാനല്‍ ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ. ഇതോടെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാകും സ്പുട്‌നിക്. 

നിലവില്‍ സ്പുട്നിക് വി സ്വകാര്യ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. വിതരണം അനുസരിച്ച് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഇത് ഉടന്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം 06/07/21 ചൊവ്വാഴ്ച പറഞ്ഞു.

സ്പുട്‌നിക് വി ക്ക് -18 ഡിഗ്രി സെല്‍ഷ്യസ് സംഭരണ താപനില ആവശ്യമാണ്. പോളിയോ വാക്സിനുകള്‍ സംരക്ഷിക്കുന്ന കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ സ്പുട്നിക് വി സംഭരിക്കാന്‍ ഉപയോഗിക്കുമെന്ന് അറോറ പറഞ്ഞു.

ഇത് രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ എത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ നടപടികളുടെ വേഗത പോളിയോ ഡ്രൈവ് കാരണം ചില പ്രദേശങ്ങള്‍ കോവിഡ് വാക്‌സിനേഷന്റെ ക്ഷാമം കണ്ടതായി അറോറ പറഞ്ഞു. ഈ പ്രദേശങ്ങളില്‍  വാക്‌സിനേഷന്‍ വരുന്ന ആഴ്ചയ്ക്കുള്ളില്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →