ആനപരിപാലന കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞു

തിരുവനന്തപുരം : കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ഒരു കുട്ടിയാന കൂടി ചരിഞ്ഞു. നാലുവയസുളള അര്‍ജുന്‍ എന്ന ആനയാണ് ചരിഞ്ഞത്‌. വൈറസ്‌ ബാധയെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലാണ്‌. വൈറസ്‌ ബാധിച്ച്‌ രണ്ടുദിവസം മുമ്പ്‌ ഒറ്റൊരു ആനകൂടി ചരിഞ്ഞിരുന്നു. പൊടിച്ചിയെന്ന ആനക്കുട്ടിയില്‍ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്‌. രോഗം ബാധിച്ച കണ്ണന്‍, ആമിന എന്നീ ആനകള്‍ ചികിത്സയിലാണ്‌.

നാലുദിവസം മുമ്പ്‌ കോട്ടൂര്‍ ആനക്കോട്ടയിലെ ശ്രീകുട്ടിയെന്ന ആനയാണ്‌ ചരിഞ്ഞത്‌. മരണകാരണം അപൂര്‍വ വൈറസ്‌ ബാധയെന്ന്‌ കണ്ടെത്തിയിരുന്നു. പോസറ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. ആന്തരീകാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ വൈറസാണിത്‌. ഹെര്‍പ്പസ്‌ എന്നാണീ വൈറസിന്റെ പേര്‌. 10 വയസിന്‌ താഴെുളള ആനകള്‍ക്ക്‌ ഈ വൈറസ്‌ ബാധിച്ചാല്‍ 48 മണിക്കൂറിനുളളില്‍ മരണം സംഭവിക്കും. മുന്‍ കരുതലിന്റെ ഭാഗമായി 10 വയസിന്‌ താഴെയുളള എല്ലാ ആനക്കുട്ടികള്‍ക്കും ചികിത്സ തുടങ്ങിയതായി ഡിഎഫ്‌ഒ അനില്‍കുമാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →