ഇന്‍വെസ്റ്റ് ഇന്ത്യ യോഗം: ഇ-കൊമേഴ്‌സ് നിയമത്തില്‍ എതിര്‍പ്പറിയിച്ച് കൂടുതല്‍ കമ്പനികള്‍

മുംബൈ: ഇന്‍വെസ്റ്റ് ഇന്ത്യയുടെ മീറ്റിങ്ങില്‍ പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരേ എതിര്‍പ്പറിയിച്ച് കൂടുതല്‍ കമ്പനികള്‍ രംഗത്ത്.ടാറ്റാ ഗ്രൂപ്പാണ് നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച കമ്പനികളില്‍ പ്രധാനികള്‍. നേരത്തെ ആമസോണും ഫ്‌ലിപ്പ് കാര്‍ട്ടുമെല്ലാം നിയമങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പുതിയ നിയമങ്ങളില്‍ അവ്യക്തതയുണ്ടെന്നും പലതും കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന നിരീക്ഷണം. ആക്ഷേപം. ഫ്ളാഷ് സെയിലുകള്‍ പാടില്ല, പരാതി പരിഹാര സംവിധാനം വേണം തുടങ്ങി ഒട്ടനവധി നിര്‍ദേശങ്ങളാണു പുതിയ നയം മുന്നോട്ടുവയ്ക്കുന്നത്. പുതിയ നിയമങ്ങള്‍ പാലിക്കണമെങ്കില്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കം ഇന്ത്യയിലെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇപ്പോഴത്തെ രീതികളും പ്രവര്‍ത്തനങ്ങളും അടിമുടി മാറ്റേണ്ടിവരും. കൂടാതെ ഇ മേഖലയില്‍ വളര്‍ന്നുവരുന്ന തദ്ദേശിയ സൈറ്റുകള്‍ക്കും, സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും കൂടുതല്‍ പണം ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ചെലവഴിക്കേണ്ടി വന്നേക്കും. കോവിഡ് പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിച്ചിരിക്കുന്ന സമയത്ത് നീക്കങ്ങള്‍ വെല്ലുവിളിയാണ്. ഓണ്‍ലൈന്‍ വിപണി നടത്തുന്നവര്‍ സ്വന്തമായി വ്യാപാരം നടത്തരുതെന്ന് പുതിയ നിയമങ്ങള്‍ വ്യക്തമാക്കുന്നതും ആശങ്ക ഉണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തി.

ജൂണ്‍ 21നാണു പുതിയ നയം സംബന്ധിച്ചുള്ള കരട് പുറത്തിറക്കിയത്. ഇന്നു വരെയാണ് കമ്പനികള്‍ക്കും പൊതുജനത്തിനും പരാതികളും നിര്‍ദേങ്ങളും സമര്‍പ്പിക്കാനാകുക. ഈ സമയം കുറഞ്ഞുപോയെന്ന പരാതിയും കമ്പനികള്‍ മുന്നോട്ടുവച്ചു.ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് പുതിയ നിയമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. കമ്പനികളുടെ അവശ്യം പരിഗണിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സമയപരിധി നീട്ടിയേക്കുമെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →