പെണ്‍പുലി ജാനവിക്ക്‌ കുഞ്ഞു പിറന്നു

തിരുവനന്തപുരം : അഞ്ചുവര്‍ഷം മുമ്പ്‌ തിരുവനന്തപുരം മൃഗശാലയിലെത്തിച്ച പെണ്‍പുലിക്ക്‌ കുഞ്ഞു പിറന്നു. ബുധനാഴ്‌ച രാവിലെയായിരുന്നു പ്രസവമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മൃഗശാലാധികൃതര്‍ അറിയിച്ചു. വയനാട്‌ പെരുന്തട്ടയിലെ എസ്റ്റേറ്റ്‌ പരിസരത്തുനിന്ന് 2016 നവംബറിലാണ്‌ വനം വകുപ്പിന്‍റെ കെണിയില്‍ അകപ്പെട്ട പെണ്‍പുലി തിരുവനന്തപുരം മൃഗശാലയിലെത്തുന്നത്‌ .

നിലവില്‍ കൂട്ടില്‍ കഴിയുന്ന അമ്മയെയും കുഞ്ഞിനെയും സിസിടിവി കാമറ വഴിയാണ്‌ നിരീക്ഷിക്കുന്നത്‌. ഒരു കീപ്പറിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്‌. കുഞ്ഞിന്റെ ലിംഗ നിര്‍ണയം നത്തിയിട്ടില്ല. കാട്ടില്‍ നിന്ന് കൊണ്ടുവന്നതാകയാല്‍ അല്‌പം ശൗര്യം കൂടുതലുളളതിനാല്‍ ആര്‍ക്കും അടുത്തുപോകാന്‍ കഴിഞ്ഞിട്ടില്ല. മൂന്നുമാസത്തിന്‌ ശേഷമേ അടുത്തുപോയി പരിപാലിക്കുകയുളളു. . ഒന്നരമാസത്തോളം അമ്മയുടെ പാല്‍മാത്രമായിരിക്കും ഭക്ഷണം. തല്‍ക്കാലം പുറമേനിന്നുളള നിരീക്ഷണം മതിയെന്നാണ്‌ തീരുമാനം.

നിലവില്‍ ജാനവിക്ക 12 വയസ്‌ തോന്നിക്കും. ജാനവിയെ കൂടാതെ അശ്വനി,ഷീന, സാരംഗി എന്നീ പെണ്‍പുലികളും രാമു, ഗണേശ്‌ എന്നീ ആണ്‍പുലികളും മൃഗശാലയിലുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →