കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ മറ്റൊരു സംഘംകൂടിയുണ്ടെന്ന് കസ്‌റ്റംസ്‌

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ മൂന്നാമതൊരു സംഘം കൂടി ഉണ്ടെന്ന്‌ കസ്റ്റംസ്‌ വെളിപ്പെടുത്തല്‍. ഷെഫീക്കില്‍ നിന്ന്‌ സ്വര്‍ണം വാങ്ങാനായി കണ്ണൂരില്‍ നിന്ന്‌ മറ്റൊരു സംഘം കൂടി എത്തിയെന്നാണ്‌ കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍. അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവളളി സംഘത്തേയും കൂടാതെ കണ്ണൂര്‍ സ്വദേശിയായ യൂസഫിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം കൂടിഎത്തിയിരുന്നതായി വിവരം. ഇയാളോട്‌ 6.7.2021 ല്‍ കൊച്ചിയില്‍ ഹാജരാകണമെന്ന് കാണിച്ച്‌ കസ്‌റ്റംസ്‌ നോട്ടീസ്‌ അയച്ചു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്‌. മൂന്നാമത്തെ സംഘത്തിന്റെ തലവനാണ്‌ യൂസഫ്‌ ഇയാള്‍ അര്‍ജുന്‍ ആയങ്കിയുടെ പഴയ കൂട്ടാളിാണെന്നും അന്‌ന്വെഷണ സംഘം രകണ്ടെത്തി. .

അതേസമയം കസ്റ്റംസ്‌ മുമ്പാകെ ഹാജരായ അര്‍ജുന്‍ ആങ്കിയുടെ ഭാര്യ അമലയുടെ മൊഴി കസ്റ്റംസ്‌ രേഖപ്പെടുത്തി. അതിനിടെ ജയിലില്‍ വധ ഭീഷണിയുണെടെന്ന്‌ മുഖ്യ പ്രതി ഷെഫീക്ക്‌ ആരോപിച്ചു. ഷെഫീക്കിനെ കാക്കനാട്‌ ജയിലിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →