സ്വപ്‍ന ഫൈനലിനായി നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. 07/07/2021 ബുധനാഴ്ച പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു.

പെറുവിനെതിരായ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ശേഷം സംസാരിക്കവേയാണ് നെയ്മർ അർജൻ്റീനയ്ക്ക് പിന്തുണ നൽകിയത് “ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് ആഗ്രഹം. അർജൻ്റീന ടീമിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ഞങ്ങൾ തന്നെ ജയിക്കും. നെയ്മർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →