രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34703 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 111 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്.

553 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

2.11 ശതമാനമാണ് പൊസിറ്റിവിറ്റി നിരക്ക്. 

കണക്കുകൾക്കിടയിൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി നിലനിൽക്കുകയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരു ലക്ഷത്തിന് അധികം ആളുകൾ നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →