കെഎം മാണി അഴിമതിക്കാരൻ എന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ഇടതേക്കെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്.
നിയമസഭ കയ്യാങ്കളി കേസ്കേസ് പരിഗണിക്കവേ ആണ് 05/07/2021 തിങ്കളാഴ്ച സർക്കാർ അഭിഭാഷകൻ പരാമർശം നടത്തിയത്.
കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് പിജെ ജോസഫ് ചോദിച്ചു . കെഎം മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ജോസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ യുഡിഎഫ് നേതാക്കാള്‍ പരിഹസിച്ചിരുന്നത്. മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടിൽ ഉറച്ച് നിൽക്കുന്നുഎന്നും പി.ജെ.ജോസഫ് പറഞ്ഞു.

