ന്യൂഡൽഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്റ്റാന്‍ സ്വാമിയുടെ മരണം ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ തയ്യാറാവണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
”ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സിപിഐഎം ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മരണം ഒരു കസ്റ്റഡി കൊലപാതകമാണ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാന്‍ സ്വാമി നിരവധി അസുഖങ്ങള്‍ കാരണം ക്ഷീണിതനായിട്ടും ജാമ്യം നല്‍കാന്‍ എന്‍ ഐ എ തയ്യാറായില്ല.
ഒടുവില്‍ കോടതി ഇടപെടലുണ്ടായപ്പോള്‍ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ അത് പോലും വളരെ വൈകിപ്പോയിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ്. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കാന്‍ തയ്യാറാവുക.” സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു .

