ഇഡി കേസിൽ അറസ്റ്റ് അടക്കം നടപടികളിൽ നിന്ന് സംരക്ഷണം തേടി എൻസിപി നേതാവും, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു. 05/07/2021 തിങ്കളാഴ്ച മുംബൈയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ നീക്കം.
രണ്ട് തവണ വിളിപ്പിച്ചെങ്കിലും കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി അനിൽ ദേശ്മുഖ് ഹാജരായില്ല. വീഡിയോ കോൺഫറൻസിങ് മുഖേന സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ച നൂറ് കോടി രൂപയുടെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം.