കോഴിക്കോട്: സിഎംസി ബോയ്‌സ് ഹൈസ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രററിയുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു.
ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന നിർധനവിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് ടാബുകളും മൊബൈലുകളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആസൂത്രണം ചെയ്തത്.
20 ഓളം മൊബൈൽ ഫോണുകൾ പരിപാടിയിൽ വിതരണം ചെയ്തു.
നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ആവശ്യം കഴിഞ്ഞാൽ ഫോൺ സ്‌കൂളിൽ തന്നെ തിരച്ചേൽപ്പിക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ ലൈബ്രറി.
പരിപാടിയിൽ പിടിഎ പ്രസിഡന്റ് വി ബൈജു അധ്യക്ഷനായി. പ്രധാനാധ്യാപിക കെ ജയന്തിയും പിടിഎ പ്രസിഡന്റ് റിന്ന എന്നിവർ ചേർന്ന് ആദ്യ ഡിവൈസ് വിദ്യാർത്ഥികൾക്ക് കൈമാറി. കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ, സ്കൂൾ മാനേജർ സിഎം രാജൻ, അധ്യാപകരായ അബ്ദുൽഖാദർ, അബ്ദുൽ ഹക്കിം, ഹർഷലത എന്നിവർ സംസാരിച്ചു.