ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മർദം: ഒരു വര്‍ഷം കൊണ്ട് ഭക്ഷിച്ച ഒരു കിലോ തലമുടി എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്ന് പുറത്തെടുത്തു

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്. റപുന്‍സല്‍ സിന്‍ഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു.

വില്ലുപുരം സ്വദേശിനിയായ കുട്ടിയെ പിന്നീടു കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണു കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →