കൊടകര കള്ളപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നതിനാൽ ഹാജരാകാനാകില്ല. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിക്കും.
കള്ളപ്പണക്കവർച്ചാകേസുമായി ബന്ധപ്പെട്ട് 06/07/2021 ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്‍കി. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ പൊലീസ് നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.

