തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. 12/07/2021 തിങ്കളാഴ്ച വരെയാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയത്. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതിനെ തുടർന്നാണ് തീരുമാനം.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. റെസ്റ്റോറൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അമ്യൂസ്മെൻ്റ് പാർക്കുകൾക്കും 50 ശതമാനം കപ്പാസിറ്റിയിൽ തുറന്ന് പ്രവർത്തിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →