കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു 03/07/2021 ശനിയാഴ്ചയും 04/07/2021 ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ.
ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ മേഖലകൾ പുനർനിർണയിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഒരാഴ്ചത്തേക്കാണ് ഈ നിയന്ത്രണങ്ങൾ.
03/07/2021 ശനിയാഴ്ചയും 04/07/2021 ഞായറാഴ്ചയും സ്വകാര്യ ബസ് സർവീസ് ഇല്ല. അവശ്യ സേവന മേഖലയിൽ ഉള്ളവർക്കായി കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും.
ടിപിആർ നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ ദേവാലയങ്ങൾ തുറക്കാം. പ്രവേശനാനുമതി 15 പേർക്കു മാത്രം.