അബുദാബി∙ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരന്മാർ യാത്ര ചെയ്യുന്നത് യുഎഇ വിലക്കി. കഴിഞ്ഞ മാസം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് 21/07/2021 ബുധനാഴ്ച വരെ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിലക്കും.
എന്നാൽ കാർഗോ, ബിസിനസ്, ചാർട്ടർ വിമാനങ്ങൾക്ക് ഇളവുണ്ട്. സ്വയം ഐസലേഷൻ നടത്തണമെന്നും നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളെക്കൂടാതെ ലൈബീരിയ, നമീബിയ, സിയറ ലിയോൺ, ഡിആർ കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്കുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.