ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമൂൽ പാലിെൻറ വില വർധിപ്പിച്ചു. പാൽ വിലയിൽ രണ്ടു രൂപയാണ് വർധിപ്പിച്ചത്.
ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ അപേക്ഷിച്ച് പാല്‍ വില വര്‍ധനവ് കുറവാണെന്നും കമ്പനി വ്യക്തമാക്കി. 2019 മേയ് മാസത്തിലാണ് അമൂൽ അവസാനമായി പാൽ വില വർധിപ്പിച്ചത്.
പാലിന് പുറമെ ഓയില്‍, സോപ്പ്, ചായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയും അമുല്‍ വര്‍ധിപ്പിച്ചു. രാജ്യത്ത് എല്ലായിടത്തും 01/07/2021 വ്യാഴാഴ്ച മുതൽ വിലവർധന നിലവിൽ വരും.
ഇന്ധനം, പാക്കിങ്, ലോജിസ്റ്റിക്‌സ് തുടങ്ങി എല്ലാ മേഖലയിലും ചെലവ് വര്‍ധിച്ചെന്നും കമ്പനി അറിയിച്ചു. ഇന്ധന വില വര്‍ധനയെ തുടര്‍ന്നാണ് ഗതാഗതത്തിന് ചെലവ് കൂടിയത്. രാജ്യത്ത് പലയിടങ്ങളിലും പെട്രോളിന് 100 രൂപ കടന്നിരുന്നു.

