തിരുവനന്തപുരം : കരിപ്പൂര്‍ വഴിയുളള സ്വര്‍ണക്കടത്തുകേസില്‍ ഡിവൈഎഫ്‌ഐ മുന്‍ മേഘലാ ഭാരവാഹി സജേഷ് 2021 ജൂണ്‍ 30-ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസറ്റംസ് ഓഫീസില്‍ ഹാജരകാനാണ് നോട്ടിസ് നല്‍കിയ്‌ട്ടുളളത്. ചെമ്പിലോഡ് ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറിയായ സജേഷ് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമി ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുളള അര്‍ജുന്‍ ആയങ്കിയേയും ഇടനിലക്കാരന്‍ മുഹമ്മദ് ഷഫീക്കിനേയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വര്‍ണകടത്തില്‍ സജേഷിന്റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുളള വിവരങ്ങളും തേടും. കളളക്കടത്തിനായി അര്‍ജുന്‍ ആയിങ്കിന് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. അര്‍ജുന്‍ ആയങ്കിയെ 2021 ജൂലൈ 6 വരെയും .മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുളളത്.