ഇന്ത്യയ്ക്ക് അമേരിക്കയുടെ കൊവിഡ് ധനസഹായം 41 ദശലക്ഷം ഡോളര്‍

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് അമേരിക്കയുടെ കൊവിഡ് ധനസഹായം 41 ദശലക്ഷം ഡോളര്‍. കൊവിഡ് പരിശോധന, കൊവിഡുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങള്‍ക്കുള്ള ചികില്‍സ, ഗ്രാമീണ മേഖലയിലെ ആരോഗ്യസംവിധാനങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്ക് ഈ തുക ഉപയോഗിക്കാമെന്ന് യുഎസ് എയ്ഡ് അറിയിച്ചു. ആരോഗ്യമേഖലയിലെ ഉപകരണങ്ങളുടെ വിതരണം, ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഐടി മേഖലയുടെയും വികാസം, വാക്സിനേഷന്‍ പദ്ധതി എന്നിവയും ഇതിന്റെ ഭാഗമാണ്. ഇന്ത്യക്ക് ഈ അടിയന്തരാവസ്ഥയില്‍ സഹായം ആവശ്യമാണെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണെന്നും ഏജന്‍സി പറയുന്നു.കൊവിഡ് വ്യാപനം കുടങ്ങിയ ശേഷം അമേരിക്ക ഇന്ത്യക്ക് 200 ദശലക്ഷത്തില്‍ കൂടുതല്‍ തുക സഹായധനമായി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →