തുടര്‍ച്ചയായ മൂന്നാംദിവസവും ജമ്മുവില്‍ ഡ്രോണ്‍ സാന്നിധ്യം

ശ്രീനഗര്‍: തുടര്‍ച്ചയായ മൂന്നാംദിവസവും ജമ്മുവില്‍ ഡ്രോണ്‍ സാന്നിധ്യം. സന്‍ജുവാന്‍ സൈനിക ക്യാമ്പ് അടക്കമുള്ള മൂന്നിടങ്ങളിലാണു ഡ്രോണ്‍ കണ്ടെത്തിയത്. അതേസമയം ചൈനയില്‍നിന്ന് പാകിസ്താന്‍ വലിയ തോതില്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ജമ്മു വ്യോമസേനാതാവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്തിയതിനു പിന്നാലെയാണു മൂന്നാംദിവസവും ഡ്രോണ്‍ കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ജമ്മുവിലെ കുഞ്ച്വാണി, സന്‍ജുവാന്‍, കാലുചുക് മേഖലകളിലാണ് ഡ്രോണ്‍ കണ്ടെതതെങ്കിലും പിന്നീട് അവ എങ്ങോട്ടുപോയി എന്നറിയില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →