തിരുപ്പതി: 18 മാസം പ്രായമുള്ള മകളുമൊത്ത് ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ താമസിച്ചിരുന്ന ടെക് യുവതിയെ ഭര്‍ത്താവ് കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ചു. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാരി ഭുവനേശ്വരി (27) ആണ് കൊല്ലപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം ഭുവനേശ്വരി വീട്ടിലിരുന്നാണു ജോലി ചെയ്തിരുന്നത്. ഇവരെ ഏതാനും ദിവസംമുമ്പ് കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി വരികെയാണ് തിരുപ്പതിയില്‍ സ്യൂട്ട്കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിയനിലയില്‍ കണ്ടെത്തിയത്. അതോടെ അന്വേഷണം ശ്രീകാന്തിലേക്കു കേന്ദ്രീകരിക്കുകയായിരുന്നു. ദമ്പതികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ സി.സി.ടിവി ദൃശ്യങ്ങളടക്കം ഇതിനു തെളിവാണെന്നു പോലീസ് പറയുന്നു. ഭുവനേശ്വരിയെ കൊന്നശേഷം ശ്രീകാന്ത് മൃതദേഹം വലിയ സ്യൂട്ട്കേസിലാക്കുകയായിരുന്നത്രേ. മകളെയുമെടുത്ത് സ്യൂട്ട്കേസും വലിച്ചുകൊണ്ട് ശ്രീകാന്ത് പോകുന്നതു ദൃശ്യങ്ങളിലുണ്ട്.
ഹൈദരാബാദില്‍ ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ച് യുവാവ്
