ജമ്മു ആക്രമണം: രാജ്യത്ത് പുതിയ ഡ്രോണ്‍ ഉപയോഗ ചട്ടം ഉടന്‍

ന്യൂഡല്‍ഹി: പൊതുആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനായി ആവിഷ്‌കരിക്കുന്ന ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളും. രാജ്യത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ഭീകരാക്രമണം അരങ്ങേറിയ സാഹചര്യത്തില്‍ ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളടക്കം യോഗത്തില്‍ ഉയര്‍ന്നു. ജമ്മു വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ സംബന്ധിച്ചു.ആക്രമണത്തിനു പുതുതന്ത്രം മെനയുന്ന ഭീകരരെ പ്രതിരോധിക്കാന്‍ സേനയെ ആധുനികവത്കരിക്കുന്നതും പ്രതിരോധ രംഗത്തെ ഭാവിവെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ചയായി. പൊതുജനങ്ങളടക്കം ഡ്രോണ്‍ ഉപയോഗിക്കുന്നതിലെ സുരക്ഷാപ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →