കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കിഴിലെ എസ്ആര്‍സി യുടെ കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സില്‍ കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും പഠനം ഉണ്ടായിരിക്കും. പ്ലസ്ടുവോ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സോ ഏതെങ്കിലും ഡിപ്ലോമയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ wwws.rccc.in വെബ്സൈറ്റില്‍ ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ എം.എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, മാനിപുരം, കോഴിക്കോട് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ 8129250158, 8593864845.