കോഴിക്കോട്: സംസ്ഥാന വിള ഇന്‍ഷുറന്‍സ് പക്ഷാചാരണത്തിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 15 വരെ കൃഷിഭവന്‍ തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 2000 പേരെ പദ്ധതിയില്‍ അംഗമാക്കുകയാണ് ലക്ഷ്യം. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കമുക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ മുതലായ വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാം. പ്രകൃതിക്ഷോഭം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം ഉണ്ടാകുന്ന വിള നാശത്തിന് നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളകളുടെയും പ്രീമിയം തുക വ്യത്യസ്തമാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ അടുത്തുള്ള അക്ഷയ കേന്ദ്രവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. www.aims.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.