പാലക്കാട്: വാളയാർ ഡാം ജൂൺ 30ന് തുറക്കും

പാലക്കാട്: വാളയാർ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാൽ ജൂൺ 30 രാവിലെ എട്ടിന് വാളയാർ ഡാം കനാൽ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജൂലൈ ഒന്നിന് വൈകുന്നേരം വരെയാണ് ഷട്ടറുകൾ തുറക്കുക.  കൃഷിനാശം സംഭവിക്കാതിരിക്കാനായി അസിസ്റ്റന്റ് എൻജിനീയറുടെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി ഉപദേശക സമിതി യോഗത്തിന്റെ  അടിസ്ഥാനത്തിലാണ് തീരുമാനം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →